hair-treatments


വരണ്ട മുടിക്ക് പരിഹാരം ഇനി അടുക്കളയില്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കേശസംരക്ഷണം. മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ അവലംബിക്കാറുണ്ട്.

 എന്നാല്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായിരിക്കും.


കടലമാവിലെ 5 സൂത്രങ്ങള്‍ മതി ചര്‍മ്മത്തിന് youtube health channel


എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നമ്മുടെ അടുക്കളയില്‍ മുടിയുടെ ആരോഗ്യത്തിനും അഴകിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹോട്ട്ഓയില്‍ ട്രീറ്റ്‌മെന്റ്  

തയ്യാറാക്കുന്ന വിധം 
എല്ലാ എണ്ണകളും കൂടി മിക്‌സ് ചെയ്ത് ഒരു ചെറിയ പാനില്‍ ചൂടാക്കിയെടുക്കാം. ഇത് നല്ലതു പോലെ തണുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയാണ് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മറ്റൊന്ന്. രണ്ട് മുട്ടയുടെ മഞ്ഞയില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് ഇത് പതപ്പിച്ചെടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.
Today offer only buy now
1hr...
മുട്ടയും തേനും തൈരും 


മുട്ടയും തേനും തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ക്രീം രൂപത്തില്‍ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
തേനും വെജിറ്റബിള്‍ ഓയിലും



മുടിയ്ക്ക് സൗന്ദര്യം നല്‍കാന്‍ ഏറ്റവും മികച്ച ഒന്നാണ് തേനും വെജിറ്റബിള്‍ ഓയിലും. തേനും വെജിറ്റബിള്‍ ഓയിലും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് തിളക്കം നല്‍കാനും മുടി വളരാനും സഹായിക്കുന്നു.



കഞ്ഞിവെള്ളവും തേനും 

കഞ്ഞിവെള്ളവും തേനും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടി നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാമ്പൂ ഇട്ട് കഴുകിക്കളയാവുന്നതാണ്.




ആവക്കാഡോയും പഴവും

നല്ലതു പോലെ പഴുത്ത പഴവും ആവക്കാഡോയും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയണം. തണുത്ത വെള്ളത്തില്‍ വേണം കഴുകേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.



മയോണൈസ് 

മയോണൈസ് കൊണ്ട് പല വിധത്തിലുള്ള ഉപയോഗം ഉണ്ട്. എന്നാല്‍ ഇത് കേശസംരക്ഷണത്തിനും വളരെ വലിയ പ്രാധാന്യമാണ് മയോണൈസ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്.

No comments:

Post a Comment